രോഗങ്ങളെ ചെറുക്കുന്നതിൽ വിറ്റാമിൻ സി വലിയ പങ്ക് വഹിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിൽ ചിലത് നോക്കാം.

പ്രതിരോധശേഷി

പപ്പായ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

പപ്പായ

ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള നാരുകളും, ആന്റി-ഓക്സിഡന്റുകളും, വിറ്റാമിൻ സിയും പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രശ്‌നങ്ങൾ അകറ്റാനും സഹായിക്കുന്നു.

ബ്രൊക്കോളി

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

സ്ട്രോബെറി  

ഒരു ബൗൾ പൈനാപ്പിളിൽ 78.3 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോമെലെയിൻ എന്ന എൻസൈം മലബന്ധം അകറ്റാനും സഹായിക്കുന്നു.

പൈനാപ്പിൾ

കാപ്സിക്കത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാപ്സിക്കത്തിൽ 127.7 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

കാപ്സിക്കം

ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

പേരയ്ക്ക

NEXT: പുതിനയിലയുടെ ആരോഗ്യ ഗുണങ്ങൾ