മദ്യപിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നൊരു ശീലമാണ്. എന്നാൽ, മദ്യപിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അതിലും ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ മദ്യത്തിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
മദ്യത്തിനൊപ്പം പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. അസിഡിറ്റി സംബന്ധമായ പ്രശ്‍നങ്ങൾക്ക് ഇത് കാരണമായേക്കാം.
ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള കഫീൻ, കൊക്കോ എന്നിവ മദ്യവുമായി ചേരുമ്പോൾ വയറിന് അസ്വസ്ഥയുണ്ടാക്കും.
ഉപ്പ് അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മദ്യത്തിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കും.
ബീൻസ്, പയർ എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ, മദ്യത്തിനൊപ്പം ഇവ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
കേക്കുകൾ, പേസ്ട്രികൾ, ബ്രെഡ് എന്നിവയിൽ അടങ്ങിയിരിക്കുന്ന യീസ്റ്റ് മദ്യവുമായി കലരുന്നത് ആരോഗ്യത്തിന് നല്ലതല്ല.
പിസ പോലുള്ള ജങ്ക് ഫുഡുകൾ മദ്യത്തിനൊപ്പം കഴിക്കുന്നതും വയറിന് നല്ലതല്ല. അതിനാൽ ഇവ പരമാവധി ഒഴിവാക്കുക.