കുട്ടികളുടെ വളർച്ച, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണങ്ങൾ കൊടുക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ വേണം കൂടുതലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. എന്നാൽ, ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അത് ഏതെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
പഞ്ചസാര ധാരാളം അടങ്ങിയ സോഡ പോലുള്ള മധുര പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കും.
കുട്ടികൾക്കായി മാർക്കറ്റിൽ ഇറക്കുന്ന പല ധാന്യങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് ഊർജ്ജകുറവിന് കാരണമായേക്കാം.
കോഫി, ഐസ്ഡ് ടീ പോലുള്ള കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാകുന്നതാണ് നല്ലത്. ഇത് ഉറക്കം, ഏകാഗ്രത എന്നിവയെ ബാധിക്കാം.
സോസേജ്, ബർഗർ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമായേക്കാം.
പാക്കറ്റിൽ വരുന്ന ചിപ്സ് പോലുള്ള ലഘു ഭക്ഷണങ്ങളിൽ ധാരാളം കൊഴുപ്പ്, ഉപ്പ്, അഡിറ്റീവുകൾ എന്നിവയുണ്ടാകും. ഇത് പോഷകാഹാരക്കുറവിന് ഇടയാക്കും.
പതിവായി മിഠായി കഴിക്കുന്നത് ദന്തരോഗത്തിന് കാരണമാകുന്നു. കൂടാതെ, പ്രമേഹ സാധ്യതയും വർധിപ്പിക്കും.