ആരോഗ്യത്തിന് വേണ്ട നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് പപ്പായ. എന്നാൽ ചില ഭക്ഷണങ്ങളുടെ കൂടെ പപ്പായ കഴിക്കുന്നത് നല്ലതല്ല. അവയിൽ ചിലത് നോക്കാം.

പപ്പായ

Image Courtesy: Getty Images/PTI

പാലുല്പന്നങ്ങളുടെ കൂടെ പപ്പായ കഴിക്കുമ്പോൾ, പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പെയ്ൻ എന്ന എൻസൈം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

പാലുല്പന്നങ്ങൾ 

ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പപ്പായയ്ക്കൊപ്പം കഴിക്കുന്നത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കുറയ്ക്കാനും സഹായിക്കും.

ഉരുളക്കിഴങ്ങ് 

പപ്പായ തണുപ്പും ചായ ചൂടുമാണ്. ചൂടും തണുപ്പുമുള്ള ഭക്ഷണങ്ങൾ വിരുദ്ധാഹാരമാണ്. ഇവ ഗ്യാസ്‌ട്രബിളിന് കാരണമായേക്കാം.

ചായ

എരിവുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ താപ നില ഉയർത്തും. അതിനാൽ, ഇവയ്ക്കൊപ്പം പപ്പായ കഴിക്കുന്നത് നല്ലതല്ല.

എരിവുള്ള ഭക്ഷണങ്ങൾ

ഓറഞ്ച്, നാരങ്ങാ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളുടെ കൂടെ പപ്പായ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമായേക്കാം.

സിട്രസ് പഴങ്ങൾ

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പപ്പായയുടെ കൂടെ കഴിക്കുന്നതും ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.

പ്രോട്ടീൻ

NEXT: അബദ്ധത്തിൽപോലും ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കരുത്