08 October  2024

SHIJI MK

കാപ്പി കുടിച്ച ശേഷം ഫ്ലൈറ്റിൽ കേറരുത്

Unsplash IMgaes

ഒരു യാത്ര പോകുന്നതിന് മുമ്പ് തെറ്റായ ഭക്ഷണം കഴിക്കുന്നത് ആ യാത്രയെ തന്നെ മോശമായി ബാധിച്ചേക്കാം. 

ഭക്ഷണം

വിമാന യാത്ര നടത്തുന്നതിന് മുമ്പ് കഴിക്കാൻ പാടുന്നതും പാടില്ലാത്തതുമായ ഒട്ടനവധി ഭക്ഷണങ്ങൾ ഉണ്ട്. 

കഴിക്കരുത്

വിമാനം ഉയരത്തിലേക്ക് പോകുന്നതിന് അനുസരിച്ച് ശരീരം വരളും. കാപ്പിയിലെ കഫീൻ്റെ നിർജ്ജലീകരണ ഗുണങ്ങൾ തലവേദനയ്ക്കും ഓക്കാനത്തിനും കാരണമാകും.

കാപ്പി

മദ്യത്തിനും നിർജ്ജലീകരണ ഗുണമുള്ളതിനാൽ വിമാന യാത്രയ്ക്ക് മുമ്പ് കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. 

മദ്യം

വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പ്, എണ്ണകൾ, ഉയർന്ന സോഡിയം എന്നിവ അടങ്ങിയതിനാൽ നെഞ്ചെരിച്ചിൽ സാധ്യത ഉയർത്തുകയും ശരീര ഭാരം വർധിപ്പിക്കുകയും ചെയ്യുന്നു.

വറുത്തത്

റെഡ് മീറ്റ് ദഹിക്കാൻ ഒരുപാട് സമയമെടുക്കുന്നു. അതിനാൽ വിമാന യാത്രയ്ക്ക് മുമ്പ് കഴിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. 

റെഡ് മീറ്റ്

എരിവുള്ള ഭക്ഷണം മൂത്രാശയ നാളിയുടെ പ്രകോപനത്തിന് കാരണമാകും. കൂടാതെ വായ്നാറ്റം, വയറിലെ അസ്വസ്ഥത എന്നിവയ്ക്കും വഴി വെക്കും.

എരിവുള്ളത്

കാബേജ്, ബ്രോക്കോളി, ക്രൂസിഫറസ് എന്നീ പച്ചക്കറികൾ ഒഴിവാക്കുന്നത് അസിഡിറ്റിയും വയറുവേദനയും കുറയ്ക്കും.

പച്ചക്കറികൾ

കർബണേറ്റഡ് പാനീയങ്ങളുള്ള ഉയർന്ന പഞ്ചസാരയും കാർബൺ ഡൈ ഓക്സൈഡും ഗ്യാസിനും നെഞ്ചെരിച്ചിലിനും കാരണമാകും.

കർബണേറ്റഡ്

നെയ്യ് കാപ്പി കുടിച്ചിട്ടുണ്ടോ? അതിശയിപ്പിക്കും  ഗുണങ്ങളാണ്‌

NEXT