ഭക്ഷണങ്ങൾ പാകം ചെയ്യാനും സൂക്ഷിക്കാനുമൊക്കെ നമ്മൾ അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, എല്ലാത്തരം ഭക്ഷണങ്ങളും പാകം ചെയ്യാൻ ഇവ സുരക്ഷിതമല്ല.
അസിഡിറ്റിയുള്ള അല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ ഇതിൽ പാചകം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തിൽ അലുമിനിയം ഫോയിലിൽ പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണങ്ങൾ നോക്കാം.
അസിഡിറ്റി അടങ്ങിയ ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്താൽ സോഡിയം അലുമിനിയവുമായി പ്രതിപ്രവർത്തിച്ച് ഭക്ഷണത്തിൽ ഉരുകിചേരും.
അമിതമായി ചൂടാക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്യുമ്പോൾ ഇതിലെ മെറ്റൽ ഭക്ഷണത്തിലേക്ക് കലരുന്നു.
അലുമിനിയം ഫോയിൽ ഉപയോഗിച്ച് കടൽ മത്സ്യങ്ങൾ പാകം ചെയ്താൽ അലുമിനിയം മത്സ്യത്തിൽ കലരുകയും അതിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു.
അലുമിനിയം ഫോയിൽ ഉപയോഗിച്ച് കുക്കീസ് ഉണ്ടാക്കിയാൽ അതിന്റെ മുകൾ ഭാഗം കൂടുതൽ കട്ടിയുള്ളതാകും. ഇത് അലുമിനിയം ഫോയിലിൽ പറ്റിയിരിക്കാനും സാധ്യതയുണ്ട്.
ദീർഘ നേരമെടുത്ത് വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ അലുമിനിയം ഭക്ഷണത്തിലേക്ക് കലരാം.