09 December 2024
SHIJI MK
Freepik Images
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവര്‍ക്കും കൊളസ്‌ട്രോള്‍ ഉണ്ട്. ഈ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി സ്ത്രീകള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ നോക്കാം.
ഫൈബര്‍ അടങ്ങിയിട്ടുള്ള ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായിക്കും.
സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതിലൂടെ ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെത്തുകയും ഇത് കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ബദാം, വാള്‍നട്‌സ്, പിസ്ത എന്നിങ്ങനെയുള്ള നട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോളിനെ ചെറുക്കുന്നു.
അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പും ഫൈബറും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങളിലുള്ള ഫൈബറും പ്രോട്ടീനും കൊളസ്‌ട്രോന്‍ കുറയ്ക്കുന്നതിന് നല്ലതാണ്.
ഒലീവ് ഓയിലിലുള്ള ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്‌സിഡന്റുകളും കൊളസ്‌ട്രോളിനെ ചെറുക്കുന്നു.
ആപ്പിള്‍, ഓറഞ്ച്, ബെറി പഴങ്ങള്‍ എന്നിവ കഴിക്കുന്നതും കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ലതാണ്.
അമിതമായി പഴം കഴിച്ചാലും പ്രശ്‌നമാണോ?