പ്രായപൂർത്തിയാകുന്നത് തൊട്ട് ആർത്തവ വിരാമം വരെ ഒരു സ്ത്രീയ്ക്ക് വ്യത്യസ്ത ഘട്ടങ്ങളിലായി സവിശേഷ പോഷകങ്ങൾ ആവശ്യമായി വരുന്നു. പല അവസ്ഥകളിൽ നിന്നും രക്ഷനേടാൻ സ്ത്രീകൾ നിർബന്ധമായും കഴച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

Image Courtesy: Getty Images/PTI

സ്ത്രീകൾ  കഴിക്കേണ്ടവ

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കാത്സ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അളവ് കുറഞ്ഞാൽ അത് ഓസ്റ്റിയോപെറോസിസിന് കാരണമാകുന്നു. അതിനാൽ, കാൽസ്യത്തിന്റെ ഉറവിടമായ തൈര് കഴിക്കുന്നത് നല്ലതാണ്.

തൈര്

സ്ത്രീകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. ഇവ അകറ്റാൻ സഹായിക്കുന്ന ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീര

സ്താനാർബുദ സാധ്യത കുറയ്ക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, ഇവ അസ്ഥികളുടെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ലതാണ്.

തക്കാളി 

സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ രണ്ടു ഘടകങ്ങളാണ് വിറ്റാമിൻ ബി 12-ും, ഫോളേറ്റും. ഇവ രണ്ടും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

മുട്ട

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും, സ്ത്രീകളിൽ വിളർച്ച തടയാൻ സഹായിക്കുകയും ചെയുന്നു. 

പേരയ്ക്ക 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ഫ്‌ളാക്‌സ് സീഡുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്‌ളാക്‌സ് സീഡുകൾ 

NEXT: അൽപ്പം കയ്ച്ചാലും പാവയ്ക്ക സൂപ്പറാണ്