പ്രമേഹമുള്ളവർ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. പ്രോട്ടീൻ കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിനായി പ്രമേഹരോ ഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
ചിയ സീഡ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്.
പ്രോട്ടീൻ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ഗ്ലൈസെമിക് സൂചിക നിയന്ത്രിക്കാനും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ധാരാളം പ്രോട്ടീൻ അടങ്ങിയ പയർവർഗങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
പ്രോട്ടീൻ കൊണ്ട് സമ്പന്നമായ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.
പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാൽ, ഇത് പ്രമേഹ രോഗികൾക്കും കഴിക്കാം.