ശരീരത്തിന് വേണ്ട അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. വിറ്റാമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി മാത്രമല്ല ശരീരത്തിന് വേണ്ട വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.
മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. മുട്ട മഞ്ഞയിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
പാൽ, തൈര്, ബട്ടർ തുടങ്ങിയ പാലുല്പന്നങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ ഗുണം ചെയ്യും.
വിറ്റാമിൻ ഡിയുടെ മറ്റൊരു മികച്ച ഉറവിടമാണ് ബീഫ് ലിവർ. ഇതിൽ മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മഷ്‌റൂം. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ബദാം പാൽ, സോയാ മിൽക്ക്, ഓട് മിൽക്ക് തുടങ്ങിയവ പതിവായി കുടിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ ഏറെ നല്ലതാണ്.