തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ഇത് ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ നോക്കാം.
വിറ്റാമിന്‍ ഡി, ബി, മറ്റ് പ്രോട്ടീനുകൾ എന്നിവയടങ്ങിയ സാൽമണിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഫ്‌ളാക്‌സ് സീഡും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഫൈബര്‍, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, എന്നിവ അടങ്ങിയ സോയ ബീൻസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സ് ഒമേഗ 3 ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയ സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വൻപയർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.