രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുമ്പോൾ വിളർച്ച അനുഭവപ്പെടുന്നു. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് വളരെ അത്യാവശ്യമാണ്.
അതിനാൽ, രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേണം കഴിക്കാൻ. അത്തരം ചില ഭക്ഷണങ്ങൾ നോക്കാം.
മുട്ട, മീൻ, ഇറച്ചി, ഇലക്കറികൾ, ഡ്രെെ ഫ്രൂട്ടസ് തുടങ്ങി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മികച്ചതാണ്.
ഓറഞ്ച്, നാരങ്ങ പോലുള്ള വിറ്റാമിൻ സി ധാരാളം അടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
അന്നജം, കാത്സ്യം, അയേൺ എന്നിവയുടെ ഉറവിടമായ ഈന്തപ്പഴം പതിവായി കഴിക്കുന്നതും വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്.
പ്രോട്ടീൻ, മഗ്നീഷ്യം, കോപ്പര്‍, അയണ്‍, വിറ്റാമിന്‍ എ, ബി എന്നിവയടങ്ങിയ മത്തങ്ങ വിത്ത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ മാതളം ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കുന്നു.
ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, ഫെെബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ട് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു.