കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിറ്റാമിൻ എ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ നേത്രാരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിൻ എ അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ മത്സ്യം കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ എയുടെ മികച്ച ഉറവിടമായ ഇലക്കറികൾ പതിവായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിൻ എ, ഇ എന്നിവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ക്യാരറ്റിലുള്ള കരോട്ടിൻ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുമ്പോൾ വിറ്റാമിൻ എ ആയി മാറുന്നു. ഇത് കാഴ്ച ശക്തിക്ക് മികച്ചതാണ്.
വിറ്റാമിൻ സിയും എയും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കാഴ്ച ശക്തി കൂട്ടാൻ ഗുണം ചെയ്യും.
വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമായ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.