വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അത്തരത്തിൽ വിറ്റാമിൻ സി അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ബ്രൊക്കോളി പതിവായി കഴിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇവ ദഹനം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളിൽ ഒന്നായ സ്ട്രോബെറി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ നല്ലതാണ്.
വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചുവന്ന മുളക്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉപാപചയം മെച്ചപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള കാപ്‌സിക്കം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ എ, ആൻറി ഓക്സിഡൻറുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് പേരയ്ക്ക. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ പപ്പായയിൽ ആൻറി ഓക്സിഡൻറുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിൻറെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.