പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നു. അതുകൊണ്ട് തന്നെ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ട ചില കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI/Freepik
പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും കലവറയാണ് പാലുൽപ്പന്നങ്ങൾ. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയ മുട്ട എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും ഉറവിടമായ ബദാം എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
നാരുകൾ, പ്രോട്ടീൻ, കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമായ പയറുവർഗങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും.
കാൽസ്യത്തിന്റെ ഉറവിടമായ ചിയ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.