03 October  2024

SHIJI MK

ചര്‍മ്മം  സുന്ദരമാക്കാന്‍ ഇവ കഴിക്കാം

Unsplash IMgaes

ചര്‍മ്മം കൂടുതല്‍ സുന്ദരമാക്കാന്‍ പല പരീക്ഷണങ്ങള്‍ നടത്താറില്ലേ? എന്നാല്‍ ഭക്ഷണം കഴിച്ചുകൊണ്ടും ചര്‍മ്മം സംരക്ഷിക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം.

ചര്‍മ്മം

നട്സിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. 

നട്സ് 

ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ നല്ലതാണ് അവക്കാഡോ.  വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെ കലവറയായ അവക്കാഡോ ചർമ്മത്തെ മൃദുവാക്കാനും ഊർജ്ജമുള്ളതാക്കാനും സഹായിക്കും.

അവക്കാഡോ

കാണാൻ ചെറുതാണെങ്കിലും ബെറീസ് ചർമ്മത്തിന് ഏറെ നല്ലതാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളടങ്ങിയ ബെറീസ് യുവത്വം നിലനിർത്താൻ സഹായിക്കും. 

ബെറീസ്

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഇലക്കറികൾ പോഷകങ്ങളുടെ ഉറവിടമാണ്. ഇവയിലടങ്ങിയ വിറ്റാമിൻ എ,സി, കെ എന്നിവ ചർമ്മത്തിലെ രക്തയോട്ടം കൂട്ടാനും തിളക്കം നൽകാനും നല്ലതാണ്. 

ഇലക്കറികൾ

കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, അയല, ട്യൂണ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും. 

കൊഴുപ്പുള്ള മത്സ്യം 

ചോക്ലേറ്റുകളിൽ അടങ്ങിയ കൊക്കോ ഫ്ലേവനോൾ വെയിലിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. 

ഡാർക്ക് ചോക്ലേറ്റുകൾ

മാതളനാരങ്ങ പതിവാക്കൂ ഗുണങ്ങളേറെ

NEXT