കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തിൽ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയ കാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആൻറി ഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ തിമിരം, മാക്യുലർ ഡീജനറേഷൻ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
വിറ്റാമിൻ സിയാൽ സമ്പന്നമായ നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിൻ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ നട്ട്‌സ് കഴിക്കുന്നത് കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയ മുട്ട പതിവായി കഴിക്കുന്നതും കണ്ണുകൾക്ക് വളരെ നല്ലതാണ്.
വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ധാന്യങ്ങൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.