05 April 2025
Nithya V
Pic Credit: Pinterest
കണ്ണിന്റെ ആരോഗ്യത്തിന് ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
വിറ്റാമിൻ എയും ധാരാളം ബീറ്റാകരോട്ടിനും അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ഇവ കണ്ണിന്റെ ആരോ ഗ്യത്തിന് നല്ലതാണ്.
പ്രോട്ടീനും സിങ്കും ധാരാളം അടങ്ങിയിരിക്കുന്ന പയർവർ ഗങ്ങളും കണ്ണിന്റെ ആരോ ഗ്യത്തിന് ഏറെ ഉത്തമമം.
ഒമേഗ 3യും വിറ്റാമിൻ ഇയും അടങ്ങിയ നിലക്കടല, ബദാം പോലുള്ള നട്സുകളും കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കാം.
കാപ്സിക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തിമിരം, മക്യുലാർ ഡീ ജനറേഷൻ പോലുള്ളവയുടെ സാധ്യത കുറയ്ക്കുന്നു.
സൂര്യ കാന്തി വിത്ത്, മത്തങ്ങാ കുരു, ഫ്ലാക്സ് സീഡ് എന്നിവയും കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം ഉണ്ട്. അവ കണ്ണിന് ഏറെ നല്ലതാണ്.
ല്യൂട്ടിൻ, സീസാന്തിൻ ധാരാളം അടങ്ങിയ പച്ച ചീര, കേൽ പോലുള്ള ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.