കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

കുടലിന്റെ ആരോഗ്യം

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ ഘടകങ്ങൾ ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ ഘടകങ്ങൾ ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഇഞ്ചി

മഞ്ഞളിൾ ഉള്ള കുർക്കുമിൻ എന്ന സംയുക്തത്തിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങളുണ്ട്. ഇത് കുടലിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മഞ്ഞളിൾ ഉള്ള കുർക്കുമിൻ എന്ന സംയുക്തത്തിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങളുണ്ട്. ഇത് കുടലിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മഞ്ഞൾ

പെരുംജീരകം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളായ ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കും. കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പെരുംജീരകം

ഉള്ളി നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുകയും കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും സഹായിക്കും.

ഉള്ളി

പുതിനയിൽ അടങ്ങിയിട്ടുള്ള മെന്തോൾ എന്ന ഘടകം കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

പുതിന

പ്രോബയോട്ടിക് ഫുഡായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

തൈര്

നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും വയറിനുള്ളിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

നേന്ത്രപ്പഴം