പലരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. അതിനാൽ, ദഹനം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ദഹനക്കേട്

പ്രോബയോട്ടിക്ക് ഭക്ഷണമായ തൈര് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തൈര് 

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന സംയുക്തം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ഇഞ്ചി

പുതിന ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മലബന്ധം, അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താനും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

പുതിന

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈമും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പപ്പായ

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

മഞ്ഞൾ

അടുത്തതായി ഈ പട്ടികയില്‍ ഉൾപ്പെടുന്നത് ഓട്സ് ആണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്.

ഓട്സ് 

ജീരകം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ജീരകം