07 JULY 2024
ഉറക്കം മെച്ചപ്പെടുത്താൻ കുടൽ സൗഹൃദ ഭക്ഷണങ്ങൾക്കു കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്.
സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ഉൽപാദനത്തിൽ ഉദരത്തിലെ ആരോഗ്യമുളള അതിസൂക്ഷ്മജീവികൾക്കു പങ്കുണ്ട്. മാനസികനില, വിശപ്പ്, ഉറക്കം ഇവയെല്ലാം നിയന്ത്രിക്കുന്നതാണ് സെറോടോണിൻ.
കുടൽ–സൗഹൃദ ഭക്ഷണങ്ങൾ, ഉദരത്തിലെ സൂക്ഷ്മാണുക്കൾക്ക് ഗുണം ചെയ്യുകയും ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ അയക്കുന്നതിനും മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നു.
മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. മസിലുകളെ റിലാക്സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും െചയ്യും.
മഞ്ഞളടങ്ങിയ കുർകുമിൻ എന്ന സംയുക്തം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.
ഉറങ്ങാൻ പോകും മുൻപ് കൂടുതൽ അളവിൽ ഭക്ഷണം കഴിക്കരുത്. ഇത് ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തും.
next - ഓർമ്മക്കുറവും ഡിപ്രഷനുമുണ്ടോ? ഭക്ഷണശീലമാകാം വില്ലൻ...