ഏകാ​ഗ്രത കൂട്ടണോ... ഇവ കഴിച്ചു നോക്കൂ...

05 JULY 2024

Aswathy Balachandran 

മസ്തിഷ്ക വികസനത്തിലും ഉത്തേജനത്തിലും പോഷകാഹാരം പ്രധാനമാണ്. തലച്ചോർ നന്നായി പ്രവർത്തിച്ചാൽ ഏകാ​ഗ്രത വർത്ഥിക്കും. അത് ഭക്ഷണത്തിലൂടെയും ലഭിക്കും. 

പോഷകാഹാരം

അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ), വിറ്റാമിൻ ബി-കോംപ്ലക്സ്, വിറ്റാമിൻ സി, അമിനോ ആസിഡ് തുടങ്ങിയവയാണ് മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ.

ആവശ്യമായത്

ഓറഞ്ച്, നാരങ്ങ, ഇലക്കറികൾ, ബ്രൊക്കോളി, കുരുമുളക്, കാപ്‌സിക്കം തുടങ്ങിയവയിൽ അടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോ ന്യൂട്രിയൻ്റുകളും മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്നു.

പഴങ്ങൾ

ധാന്യങ്ങൾ, തിനകൾ, അന്നജം അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ അട​ങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ മസ്തിഷ്ക ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

കാർബോഹൈഡ്രേറ്റ്

ഫ്ലാക്സ് സീഡ്, സോയ ബീൻസ്, മത്തങ്ങ വിത്തുകൾ, വാൽനട്ട്, സോയാബീൻ, റാപ്സീഡ്, കടുകെണ്ണ, പയർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ നല്ല ഉറവിടങ്ങളാണ്.

ഫാറ്റി ആസിഡുകൾ

പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിൽ നിന്നാണ് ഉറക്കത്തെ മെച്ചപ്പെടുത്തുന്ന സെറോടോണിൻ ഉൽപാദിപ്പിക്കുന്നത്.

അമിനോ ആസിഡുകൾ

ജങ്ക് ഫുഡിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ തലച്ചോറിന് ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകളുടെ ഫലപ്രദമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു.

ജങ്ക് ഫുഡ് ഒഴിവാക്കാം

Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ​ഗുണങ്ങളേറെ