12 December 2024
SHIJI MK
Unsplash Images
പല ഭക്ഷണങ്ങളോടും നമുക്ക് അതിയായ കൊതി തോന്നാറുണ്ട്. അങ്ങനെ ബീഫിനോട് താത്പര്യമുള്ളവരുമുണ്ട്.
ബീഫ്, പോര്‍ക്ക് തുടങ്ങിയ റെഡ് മീറ്റ് കഴിക്കാന്‍ ആഗ്രഹം തോന്നുന്നതിന് പിന്നില്‍ അയണിന്റെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലീന്‍ റെഡ് മീറ്റ്, ചിക്കന്‍, മീന്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ചീര എന്നിവ കഴിക്കുന്നതിലൂടെ അയണിന്റെ അഭാവം നമുക്ക് പരിഹരിക്കാവുന്നതാണ്.
എന്നാല്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനാണ് തോന്നുന്നതെങ്കില്‍ അതിന് കാരണം ക്രോമിയത്തിന്റെ കുറവാകും. ബ്രോക്കോളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ലീന്‍ മാംസങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് പച്ചിലകള്‍, നട്‌സ്, വിത്തുകള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ കഴിക്കാവുന്നതാണ്.
ചോക്ലേറ്റിനോടാണ് നിങ്ങള്‍ക്ക് താത്പര്യമുള്ളതെങ്കില്‍ അതിനര്‍ത്ഥം ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്നാണ്.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനാണ് താത്പര്യമെങ്കില്‍ അതിനര്‍ത്ഥം സെറോടോണിന്റെ കുറവുണ്ടെന്നാണ്.
ഉപ്പ് അധികമായി കഴിക്കുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ സൂചിപ്പിക്കുന്നത്.
പാലുത്പന്നങ്ങളോടുള്ള ആസക്തി ശരീരത്തിലെ കാത്സ്യത്തിന്റെ അഭാവത്തിനെയാണ് അടയാളപ്പെടുത്തുന്നത്.
ഈ ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്