വൺപ്ലസ് 12 ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ സ്വന്തമാക്കാം

26 October 2024

ABDUL BASITH

പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളാണ് വൺ പ്ലസ്. മൊബൈൽ ഫോണിലാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഇവർക്ക് മറ്റ് ഗാഡ്ജറ്റുകളുമുണ്ട്.

വൺപ്ലസ്

(Image Credits - Getty Images

വൺപ്ലസിൻ്റെ ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് വൺപ്ലസ് 12. ഫോണിന് ആരാധകർ നിരവധിയാണ്. ഇപ്പോൾ കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാം.

വൺപ്ലസ് 12

ഫ്ലിപ്കാർട്ട് ആണ് ഏറ്റവും കുറഞ്ഞ വിലയിൽ വൺപ്ലസ് 12 നൽകുന്നത്. 64,999 രൂപയാണ് ഫോണിൻ്റെ ലോഞ്ച് പ്രൈസ്. ഇതിലാണ് ഓഫർ

ഫ്ലിപ്കാർട്ട്

നിലവിൽ 56,885 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വൺപ്ലസ് 12 വാങ്ങാൻ കഴിയും. ഫോണിൻ്റെ സ്പെക്സ് പരിഗണിക്കുമ്പോൾ ഇത് തകർപ്പൻ ഡീലാണ്.

നിലവിലെ വില

ഫോണിൻ്റെ ബ്ലാക്ക് വേരിയൻ്റ് വാങ്ങണമെങ്കിൽ അല്പം വില അധികം നൽകണം. ബ്ലാക്ക് വേരിയൻ്റിന് 58,449 രൂപയാണ് വില.

വില വ്യത്യാസം

വെറും 9 മാസം പഴക്കമുള്ള ഫോണാണ് വൺപ്ലസ് 12. അതുകൊണ്ട് തന്നെ ഇത്ര വിലക്കുറവിൽ ഫോൺ ലഭിക്കുന്നത് ശരിക്കും ലോട്ടറിയാണ്.

ഓഫർ

പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ എന്നതിനൊപ്പം നാല് വർഷത്തെ ഒഎസ് അപ്ഡേറ്റും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അപ്ഡേറ്റ്സ്

Next : ആമസോണിൽ ദിവാലി സെയിൽ