31 OCTOBER 2024
NEETHU VIJAYAN
പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് വളരെ നല്ലതാണ്.
Image Credit: Freepik
ഫ്ളാക്സ് സീഡിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദനയും ഡിസ്മനോറിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും കുറയ്ക്കും.
ഫ്ളാക്സ് സീഡ് കഴിക്കുന്നത് അണ്ഡോത്പാദന ക്രമം മെച്ചപ്പെടുത്തുകയും പ്രൊജസ്ട്രോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
ദിവസവും 1-2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ സ്മൂത്തികൾ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.
ഫ്ളാക്സ് സീഡുകൾ ചൂടുവെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മലബന്ധം പ്രശ്നം തടയുന്നതിനും സഹായിക്കും.
ഫൈബറിനാൽ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിർത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
Next: വെറും വയറ്റിൽ ഏലയ്ക്ക വെള്ളം ശീലമാക്കൂ...