ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നത് വൃക്കയാണ്. അതിനാൽ, ഇവയെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
Image Courtesy: Getty Images/PTI
വൃക്കളിൽ തകരാറുകൾ സംഭവിച്ചാൽ അത് കണ്ടുപിടിക്കാൻ കുറച്ച് കാലതാമസം എടുക്കും. അതിനാൽ, രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വൃക്കകളെ സംരക്ഷിക്കാനായി നമ്മൾ ഒഴിവാക്കേണ്ട ചില ശീലങ്ങൾ നോക്കാം.
വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം വെള്ളമാണ്. വെള്ളം കുടി കുറയുമ്പോൾ അത് വൃക്കകളുടെ തകരാറിന് കാരണമാകും.
അമിതമായി ഉപ്പ് അല്ലെങ്കിൽ പഞ്ചസാര കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
ചിപ്സ്, സോസേജ് പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കും.
പുകവലി പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെ, വൃക്കകളുടെ ആരോഗ്യത്തിനും ഈ ശീലം ഒട്ടും നല്ലതല്ല.
വ്യായാമം ചെയ്യാത്തവരിൽ ഉണ്ടാവുന്ന പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വൃക്കരോഗത്തിന് കാരണമായേക്കും.