7 DECEMBER 2024
NEETHU VIJAYAN
ചർമ്മപ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. ഒരു പരിധിവരെ നമ്മുടെ ശീലങ്ങൾ തന്നെയാണ് അതിന് കാരണമാവുന്നത്.
Image Credit: Freepik
ചർമ്മ സംരക്ഷണത്തിന് വില കൂടിയവയുടെ പിന്നാലെ പോകുന്നതിന് മുമ്പ് ഈ ശീലങ്ങൾ ഒന്ന് പതിവാക്കി നോക്കൂ.
ഉറങ്ങുന്നതിന് മുമ്പ് മൃദുവായ ക്ലെൻസർ ഉപയോഗിച്ച് ചർമ്മത്തിൽ നിന്ന് മേക്കപ്പ്, അഴുക്ക് തുടങ്ങിയവ നീക്കം ചെയ്യുക.
ഉറങ്ങുമ്പോൾ ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും ഉചിതമായ ഒരു നൈറ്റ് ക്രീം അല്ലെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിക്കുക.
ചർമ്മത്തെ ആഴത്തിൽ മൃദുവാക്കാൻ ഉറങ്ങുന്നതിന് മുമ്പ് ആഴ്ചയിൽ 2-3 തവണ സ്കിന്നിന് അനുയോജ്യമായ ഒരു ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ്.
ജലാംശം നിലനിർത്തുന്നത് ചർമ്മ ആരോഗ്യത്തിന് അത്യാവശ്യമാണ്. രാത്രി മുഴുവൻ ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നതിന് ഒരു ഗ്ലാസ് വെള്ളം പതിവാക്കൂ.
ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് സിൽക്ക് തലയിണകൾ. ഇത് ചർമ്മത്തെ മൃദുവാക്കുകയും മറ്റ് പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
Next മുടികൊഴിച്ചിൽ ബ്രേക്കിട്ടപോലെ നിക്കും! ഈ പഴങ്ങൾ കഴിക്കൂ