25 DECEMBER 2024
NEETHU VIJAYAN
നമ്മുടെ നാട്ടിൽ മിക്ക ആഘോഷങ്ങൾക്കും പടക്കം പ്രധാന ആകർഷണമാണ്. വിവിധതരത്തിൽ പല വർണങ്ങളിൽ പടക്കം ലഭ്യമാണ്.
Image Credit: Freepik
എന്നാൽ ഈ ആഘോഷ ചൂടിൽ പ്രകൃതിക്കും ഒപ്പം മനുഷ്യനും ഒരുപോലെ വിനയാകുന്ന ഒന്നാണ് പടക്കം എന്ന് നമ്മൾ ചിന്തിക്കുന്നില്ല.
ആരോഗ്യത്തിന് എത്ര പ്രശ്നമാണെന്ന് പറഞ്ഞാലും നമുക്ക് ഇവയില്ലാതെ ഒരാഘോഷമുണ്ടാകില്ല. എന്നാൽ ചില മുൻകരുതലുകളെടുക്കാമെല്ലോ?
നിലവാരം കുറഞ്ഞ വെടിമരുന്നിനു പുറമെ സോഡിയം, പൊട്ടാസ്യം, കാഡ്‌മിയം, കോപ്പർ തുടങ്ങിയ വിഷാശംങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.
പൊട്ടിച്ചു കഴിഞ്ഞാൽ മാസങ്ങളോളം ഈ ലോഹത്തരികളും ഓർഗാനിക് സംയുക്‌തങ്ങളും മറ്റും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്.
പടക്കം പൊട്ടിക്കുന്ന സമയത്ത് ഒരു മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മൂടുന്നത് ഒരുപരിധി വരെ വിഷാശം തടയാൻ കഴിയും.
സന്ധ്യാ സമയങ്ങളിൽ അന്തരീക്ഷത്തിൽ ജലാംശം കുറവാണ്. അതിനാൽ പടക്ക അവശിഷ്‌ടങ്ങൾ അന്തരീക്ഷത്തിൽ തുടരാനുള്ള സാധ്യത കൂടുതലാണ്.
Next രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ഗുണങ്ങൾ ഏറെ