സംസ്ഥാനത്ത് പനിബാധിതർ കൂടുന്നു... ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം..

06 JULY 2024

Aswathy Balachandran 

പനിയുടെ പ്രധാന കാരണം രോഗാണു പ്രസരണമാണ്. ഉദാ: വൈറസ് (ഇൻഫ്ലുവൻസ), ബാക്ടീരിയ, മലേറിയ, ഫൈലേറിയ, പ്രത്യക്ഷമായോ പരോക്ഷമായോ പഴുപ്പ് എവിടെയെങ്കിലും ഉണ്ടെങ്കിലും പനിയായി കലാശിക്കാം.

രോഗാണു പ്രസരണം

രോഗാണു പ്രസരണം തടയാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് തൊണ്ട, ടോൺസിൽസ്, ശ്വാസകോശം, മൂത്രാശയരോഗം, സന്ധികൾ, കഴലകൾ, പ്ലീഹ തുടങ്ങിയവ വികസിക്കുക മുതലായവയാണ്.

ശ്രദ്ധിക്കേണ്ടത് 

മഴക്കാലത്ത് ജലദോഷവും ചുമയും ധാരാളമായി കാണാറുണ്ട്. കഴുത്തും തൊണ്ടയും തണുപ്പടിക്കാതെ സൂക്ഷിക്കണം.

കഴുത്തും തൊണ്ടയും

പനി മാറാതെ നിൽക്കുകയാണെങ്കിൽ ലാബറട്ടറി പരിശോധനയും വേണ്ടി വരും. നെഞ്ചിന്റെ എക്സ്റേ എടുക്കേണ്ടിയും വരും. മലമ്പനി ഇന്ന് നമ്മുടെ നാട്ടിൽ കാണാറില്ലെങ്കിലും പുറത്തു നിന്നു വരുന്നവരിൽ കാണാറുണ്ട്.

പനി മാറാതെ നിന്നാൽ

കൊതുകു പരത്തുന്ന മലേറിയ, ഫൈലേറിയ, ഡെങ്കിപ്പണി, എലിപ്പനി മുതലായവയും ഇന്നു ധാരാളമായി കാണുന്നുണ്ട്.

കൊതുക്

ഏതു പനിയും നിസ്സാരമായി തള്ളിക്കളയാതെ കരുതലെടുക്കുക. നീണ്ടു നിൽക്കുന്ന പനിയെ നിസ്സാരമായി തള്ളിക്കളയാതെ ഒരു ഡോക്ടറുടെ ഉപദേശം തേടുക.

തള്ളിക്കളയരുത്

next - ഓർമ്മക്കുറവും ഡിപ്രഷനുമുണ്ടോ? ഭക്ഷണശീലമാകാം വില്ലൻ...