ചർമ്മ സംരക്ഷണത്തിന് ഉലുവ

19 November 2024

TV9 Malayalam

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് ഉലുവ. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്,  വിറ്റാമിൻ, സി, വിറ്റാമിൻ ബി 6 എന്നിവ ധാരളമായി ഉലുവയിൽ കാണുന്നു. 

ഉലുവ

Pic Credit: Getty  Images

ഉലുവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

വിറ്റാമിൻ സി

ഉലുവ മുഖത്ത് തേക്കുന്നതിലൂടെ, അഴുക്ക് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്, കുരുക്കൾ എന്നിവയെല്ലാം നീക്കി നല്ല ക്ലിയർ സ്‌കിൻ ആളുകൾക്ക് ലഭിക്കും. 

ക്ലിയർ സ്‌കിൻ 

ഉലുവ പേസ്റ്റും ഇളംചൂടുള്ള പാലും ഫേസ്പാക്ക് രൂപത്തിൽ ഇടുന്നതിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളെ ചെറുക്കുകയും മുഖത്തിന് ചെറുപ്പം നൽകുകയും ചെയ്യുന്നു. 

ഫേസ്പാക്ക്

ഉലുവയിൽ ധാരാളം വിറ്റമിൻസും പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. 

ചർമ്മാരോ​ഗ്യം

Next: എല്ലാ രോ​ഗത്തിനും ഒരേയൊരു പ്രതിവിധി...കരിഞ്ചീരകം