കാൽനടയായും കഴുതപ്പുറത്തും യാത്ര...ഈ ഫാമിലെത്തിയാൽ നൂറ്റാണ്ടു മറന്ന് പിന്നോട്ടു പോകാം...

26 JULY 2024

ASWATHY BALACHANDRAN

പുരാതന കോവർകഴുതപ്പാതകളിലൂടെ എത്തിച്ചേരാവുന്ന ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള ഫാമുകൾ ഇന്ന് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. അങ്ങനെ ഒന്നുണ്ട് ഫ്രാൻസിൽ

ഫാമുകൾ

കിഴക്കൻ ഫ്രാൻസിലെ വോസ്‌ജസ് പർവതത്തിലെ റൊതർബ്രൂണൻ സത്രം ഇത്തരത്തിൽ ഒന്നാണ്. മൺസ്റ്റർ താഴ്‌വരയിലെ വോസ്‌ജസ് നാച്ചുറൽ പാർക്കിൻ്റെ ഹൃദയഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു.

റൊതർബ്രൂണൻ

1970 മുതൽ ഒരു കുടുംബമാണ് ഇവിടെ നോക്കി നടത്തുന്നത്. തുടർന്ന് 2016 ജനുവരിയിൽ മാനേജ്‌മെൻ്റ് മാറി. കാൽനടയാത്രയിൽ താൽപ്പര്യമുള്ളവരാണ് പ്രധാനമായും ഇവിടേക്ക് എത്തുക. 

കാൽനട

പരമ്പരാ ഗത ഭക്ഷണം കഴിച്ച് കൃഷി ചെയ്ത് നമുക്കിവിടെ കഴിയാം. തീർത്തും നൂറ്റാണ്ടുമാറി സഞ്ചരിക്കുന്ന അനുഭവമാണ് ഇവിടെ ഉള്ളത് എന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു. 

നൂറ്റാണ്ടുമാറ്റം

1970 മുതൽ ഇതേ കുടുംബം നടത്തുന്ന ഒരു ഡയറി ഫാം നടത്തുകയും പ്രാദേശിക ചീസുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ എത്തുമ്പോൾ ചീസ് ഉത്പാദിപ്പിക്കുന്നത് കണ്ട് , രുചിയറിഞ്ഞ് മടങ്ങാം എന്നത് മറ്റൊരു ഗുണം.

ചീസ് 

ഫെർം-ഔബർഗിലെ രാത്രി താമസത്തിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടുന്നു. എല്ലാത്തിനും കുടുംബാം ഗങ്ങളാണ് മേൽനോട്ടം വഹിക്കുന്നത്. 

പാക്കേജ്

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...