ഇന്ത്യയിലെ അതിപ്രശസ്തമായ 7 മുഗൾ നിർമിതികൾ 

04 September 2024

ABDUL BASITH

ഇന്ത്യയിൽ അതിപ്രശസ്തമായ നിരവധി മുഗൾ നിർമിതികളുണ്ട്. താജ്മഹൽ മുതൽ ലോകപ്രശസ്തമായ നിരവധി നിർമിതികൾ. ഇവ ഏതൊക്കെയെന്ന് പരിശോധിക്കാം. 

മുഗൾ നിർമിതികൾ

Pic Credit: Print Collector/Getty Images

ഡൽഹിയിലെ ചെങ്കോട്ട 200 വർഷത്തോളം മുഗൾ ഭരണാധികാരികളുടെ പ്രധാന കൊട്ടാരമായിരുന്നു. ഇതും ഷാജഹാൻ തന്നെ പണികഴിപ്പിച്ചതാണ്.

ചെങ്കോട്ട

യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള ആഗ്ര കോട്ട അക്ബർ ചക്രവർത്തിയാണ് നിർമിച്ചത്. പിന്നാലെ വന്ന മറ്റ് രാജാക്കന്മാർ കോട്ട വിപുലീകരിച്ചു. ഇത് ആഗ്രയിലാണ്.

ആഗ്ര കോട്ട

കുറച്ചുലകാലം മുഗൾ ഭരണ തലസ്ഥാനമായിരുന്നു ഫത്തേപ്പൂർ സിക്രി അക്ബർ ചക്രവർത്തി പണികഴിപ്പിച്ചതാണ്. ഇതും യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ളതാണ്.

ഫത്തേപ്പൂർ സിക്രി

ആഗ്രയ്ക്കടുത്ത് സിക്കന്ദ്രയിൽ സ്ഥിതിചെയ്യുന്ന ഈ നിർമിതി മുഗൾ ഭരണാധികാരി അക്ബറിൻ്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന ഇടമാണ്.

അക്ബറിൻ്റെ ശവകുടീരം

ഡൽഹി രാജവംശത്തിൻ്റെ സ്ഥാപകൻ ഖുതുബുദ്ദീൻ ഐബക് പണികഴിപ്പിച്ചതാണ് ഖുതബ് മിനാർ. അദ്ദേഹത്തിന് ശേഷം വന്ന ഭരണാധികാരികളാണ് ഇതിനെ ഇന്ന് കാണുന്ന രൂപത്തിലാക്കിയത്.

ഖുതബ് മിനാർ

ഡൽഹിയിലെ ജമാ മസ്ജിദ് ഷാജഹാൻ പണികഴിപ്പിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഡൽഹി ജമാ മസ്ജിദ്.

ജമാ മസ്ജിദ്

മുഗൾ നിർമിതികളിൽ ഏറ്റവും പ്രശസ്തമാണ് താജ്മഹൽ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ കാണാനെത്തുന്ന താജ്മഹൽ ഷാജഹാൻ ചക്രവർത്തിയാണ് നിർമിച്ചത്.

താജ്മഹൽ

Next: വിസയും പാസ്പോർട്ടുമില്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം