21 December 2024
ABDUL BASITH
1996നും 2010നും ഇടയിൽ ജനിച്ചവരാണ് ജെൻ സി തലമുറ. മറ്റേത് തലമുറകൾ പോലെ ഇവർക്കുമുണ്ട് ചില പ്രത്യേക ശൈലികൾ. ഇതിൽ ചിലത് പരിശോധിക്കാം.
Image Courtesy - Unsplash
വളരെ ഇഷ്ടപ്പെട്ട, ക്യൂട്ടായതിനെ വിളിയ്ക്കുന്നതാണ് പൂകി. കുഞ്ഞുങ്ങളെ വിളിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിലും ജെൻ സി ഇതിന് പുതിയ വ്യാഖ്യാനം നൽകി.
സോഷ്യൽ മീഡിയയിൽ മോശം ഉള്ളടക്കങ്ങൾ ഏറെനേരം കാണുമ്പോഴുണ്ടാവുന്ന മോശം അവസ്ഥയെയാണ് ബ്രെയിൻ റോട്ട് എന്ന് ജെൻ സി വിളിയ്ക്കുന്നത്.
മിഥാധാരണകളെ പൊതുവെ ജെൻ സി പറയുന്നത് ഡെലുലു എന്നാണ്. യാഥാർത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളുള്ളവരും ഇവർക്ക് ഡെലുലു ആണ്.
ഒരല്പം പൊളിറ്റിക്കലി ഇൻകറക്റ്റായ ശൈലിയാണിത്. പണം ചിലവഴിക്കുന്നതിൽ ചിലർ (പ്രത്യേകിച്ച് സ്ത്രീകൾ) കണ്ടെത്തുന്ന ന്യായങ്ങളാണ് ഗേൾ മാത്ത്.
അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ മോശം വാർത്തകളിലൂടെ ഏറെനേരം സ്ക്രോൾ ചെയ്യുന്നതിനുള്ള ശൈലിയെ വിളിയ്ക്കുന്നതാണിത്.
വളരെ ശാന്തമായതിനെയാണ് ഡെമ്യൂർ എന്ന് വിളിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വാക്കാണെങ്കിലും ജെൻ സി ഇതിന് പുതിയ വ്യാഖ്യാനം ചമച്ചു.
Next : താലിമാല അണിഞ്ഞ് കീർത്തി സുരേഷ്