08 July 2024
Abdul basith
ജീവിതനിലവാരം വർധിപ്പിക്കാനാണ് നമ്മുടെ ശ്രമം. ഇങ്ങനെ ജീവിതനിലവാരം വർധിപ്പിക്കുമ്പോൾ ചെലവ് കൂടുക സ്വാഭാവികമാണ്. എന്നാൽ, ചില പട്ടണങ്ങളിൽ ജീവിച്ചാൽ തന്നെ ചെലവ് കൂടും.
വാടക, ജീവിതനിലവാരം, ഭക്ഷണ വൈവിധ്യം തുടങ്ങി പല കാരണങ്ങളുണ്ട് ഇതിന്. ഇങ്ങനെ ജീവിക്കാൻ ചെലവേറിയ ഈ നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യയിൽ ഏറ്റവും ചെലവേറിയ നഗരമാണ് മുംബൈ. കെട്ടിടങ്ങളുടെ ഉയർന്ന വാടകയാണ് പ്രധാന കാരണം. ഒപ്പം മറ്റ് ചെലവുകളും വളരെ അധികമാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജീവിക്കാനും ഏറെ പണം ചെലവഴിക്കണം. കൂടുതൽ ജനസാന്ദ്രതയുള്ളതുകൊണ്ട് തന്നെ വാടകയ്ക്ക് വീട് കിട്ടാൻ ഉയർന്ന വാടക നൽകണം.
ഇന്ത്യയുടെ സിലിക്കോൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ ഉയർന്ന ജീവിതനിലവാരമാണ് ചെലവ് വർധിപ്പിക്കുന്നത്. നഗരത്തിൻ്റെ പോഷ് സെറ്റപ്പും ജീവിതച്ചെലവ് വർധിക്കാനുള്ള കാരണമാണ്.
ഇന്ത്യയിലെ സുപ്രധാന വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രമാണ് പൂനെ. നഗരത്തിൽ പുതുതായി രൂപം കൊള്ളുന്ന ഐടി പാർക്കുകളും ജീവിതച്ചെലവ് വർധിപ്പിക്കുന്നു.
വാടക, ജീവിത നിലവാരം തുടങ്ങിയ കാരണങ്ങളാൽ കൊൽക്കത്ത നഗരത്തിലെ ജീവിതവും ചെലവേറിയതാണ്. ഭക്ഷണത്തിലെ വൈവിധ്യവും ജീവിതച്ചെലവ് ഏറുന്നതിൽ ഒരു പ്രധാന കാരണമാണ്.