21 April 2025
TV9 MALAYALAM
Image Courtesy: FREEPIK
പല്ലുകളുടെയും വായയുടെയും ആരോഗ്യം വളരെ പ്രധാനമാണ്. ശരീരത്തിൽ അണുക്കൾ കടക്കാനുള്ള പ്രധാന വഴിയാണ് നമ്മുടെ വായ.
മൃദുവായ ബ്രഷ് ഉള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും പല്ല് തേയ്ക്കുക. കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് വളരെ പ്രധാനമാണ്.
പല്ലുകൾക്കിടയിലെ ഭക്ഷണ അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നതിനായി പല്ലിനിടയിൽ ഒരു തരം നൂൽ ഉപയോഗിച്ച് വലിക്കുന്നതിനെ ഫ്ലോസിങ് എന്ന് പറയും.
ദുർഗന്ധം അകറ്റാൻ ആന്റിമൈക്രോബയൽ അല്ലെങ്കിൽ ഫ്ലൂറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് 2-3 തവണ വായ കഴുകുന്നത് നല്ലതാണ്.
ഇത് ബാക്ടീരിയകളെ കുറയ്ക്കുകയും ഒപ്പം തന്നം നിങ്ങളുടെ പല്ലിൻ്റെ ഇനാമലിനെ ശക്തിപ്പെടുത്താനും റിഫ്രഷിങ്ങായിട്ടുള്ള ശ്വാസം ഉറപ്പാക്കുകയും ചെയ്യും.
അധികം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവ ഇനാമലിനെ ദുർബലപ്പെടുത്തുകയും പല്ലിന് ക്ഷയം സംഭവിക്കാൻ കാരണമാവുകയും ചെയ്യുന്നു.
അസിഡിറ്റി ഉള്ള ഭക്ഷണങ്ങളും വേണ്ടെന്ന് വയ്ക്കുക. അഥവാ അവ കഴിച്ചാൽ ശേഷം വെള്ളം കുടിക്കുന്നത് അവയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കും.
പതിവ് പരിശോധനകളും ദന്തരോഗവിദഗ്ധനെ സമീപിക്കുന്നതും ദന്ത പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കും.