ശരീരത്തിൻ്റെ ക്ഷീണം മാറ്റി കരുത്ത് വീണ്ടെടുക്കാനുള്ള അഞ്ച് മാർഗങ്ങൾ

03 August 2024

Abdul basith

കരുത്തും ഉന്മേഷവുമുണ്ടാവുക സുഗമമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് ഇതിന്.

കരുത്ത്

ക്ഷീണം മാറ്റി കരുത്ത് വീണ്ടെടുക്കാൻ പല മാർഗങ്ങളുമുണ്ട്. പലതും ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. ഇതാ അത്തരം മാർഗങ്ങളിൽ നിന്നുള്ള അഞ്ച് മാർഗങ്ങൾ.

മാർഗങ്ങൾ

കരുത്തോടെയിരിക്കാൻ ഭക്ഷണക്രമം വളരെ നിർണായക പങ്കാണ് വഹിക്കുന്നത്. കാർബും പ്രോട്ടീനുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുണ്ടാവണം.

ഭക്ഷണക്രമം

ധാരാളം വെള്ളം കുടിയ്ക്കുക. കരുത്തും ഉന്മേഷവും വർധിപ്പിക്കാൻ ശരീരത്തിൽ ഫ്ലുയിഡുകൾ ഉണ്ടാവണം. അതിനാൽ വെള്ളം കുടി നന്നായി ഉണ്ടാവണം.

വെള്ളം കുടിയ്ക്കുക

ഉന്മേഷവും കരുത്തും വർധിപ്പിക്കാൻ നല്ല ഒരു മാർഗമാണ് നീന്തൽ. സഹനശക്തിയും ശരീരവുമൊക്കെ ആരോഗ്യകരമായി നന്നാക്കാൻ നീന്തൽ സഹായിക്കും.

നീന്തൽ

കഠിന വ്യായാമത്തിലൂടെയും കരുത്ത് വർധിപ്പിക്കാം. ഇതും സഹനശക്തി കൂട്ടി കരുത്ത് വർധിപ്പിക്കും.

കഠിന വ്യായാമം

മാനസിക സമ്മർദ്ദം ശാരീരികാരോഗ്യത്തെയും ബാധിക്കും. ഇതൊഴിവാക്കാൻ മെഡിറ്റേഷൻ ചെയ്യേണ്ടത് വളരെ അനിവാര്യമാണ്.

മെഡിറ്റേഷൻ