26 April 2025
TV9 MALAYALAM
Image Courtesy: Freepik, Social Media
മൊണാക്കോയാണ് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം. 87 വയസാണ് മൊണാക്കോ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം
ഹോങ്കോങാണ് പട്ടികയില്‍ രണ്ടാമത്. ഹോങ്കോങിലെ ആയുര്‍ദൈര്‍ഘ്യം എത്രയാണെന്ന് അറിയണ്ടേ? 85.8 വയസാണ് ഹോങ്കോങിലെ ആയുര്‍ദൈര്‍ഘ്യം
ചൈനയിലെ ഒരു പ്രത്യേക ഭരണ മേഖലയായ മക്കാവുവാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ മൂന്നാമത്. ഇവിടുത്തെ ആയുര്‍ദൈര്‍ഘ്യം 85.5 വയസാണ്.
പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ദീർഘായുസ്സിന് പേരുകേട്ട രാജ്യമാണ് ജപ്പാന്‍. 85 വയസാണ് ഈ ഏഷ്യന്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം
ലിച്ചെൻസ്റ്റൈൻ എന്ന ഈ കൊച്ചു യൂറോപ്യന്‍ രാഷ്ട്രം ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 84.8 വയസ്
വൃത്തിയിലും പ്രകൃതിസൗന്ദര്യത്തിലും ആരോഗ്യത്തിലും ഈ രാജ്യം മുന്നിലാണ്. 84.4 ആണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആയുര്‍ദൈര്‍ഘ്യം
ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരും ആരോഗ്യമേഖലയില്‍ മുന്നിലാണ്. 84.3 വയസാണ് ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരിലെ ആയുര്‍ദൈര്‍ഘ്യം
ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലുള്ള മറ്റൊരു രാജ്യം ഇറ്റലിയാണ്. 84.2 വയസാണ് ഇറ്റലിയിലെ ആയുര്‍ദൈര്‍ഘ്യം.