വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമാണ് മുട്ട. എന്നാൽ മുട്ടയുടെ മഞ്ഞയോ വെള്ളയോ ആരോഗ്യത്തിന് നല്ലതെന്ന് പലപ്പോഴും ആശങ്കപ്പെടാറുണ്ട്.
പോഷകങ്ങളാൽ സമ്പന്നമാണ് മുട്ടയുടെ മഞ്ഞക്കരു. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയവയുടെയും ധാതുക്കളുടെയും ഒരു പ്രധാന ഉറവിടം.
കൂടാതെ ബി ഗ്രൂപ്പിലെ മറ്റ് വിറ്റാമിനുകളും ഫോളേറ്റ്, ബി 12 എന്നിവയും ഇതിൽ ഉൾപ്പെടും. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുമുണ്ട്.
മഞ്ഞക്കരുവിൽ ഏകദേശം 5 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇതിൽ ഹൃദയാരോഗ്യത്തിന് നല്ല മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടുന്നു.
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 55 ഗ്രാം കലോറി അടങ്ങിയിട്ടുണ്ട്. കലോറി കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇത് ഒഴിവാക്കേണ്ടതാണ്.
ഒരു മുട്ടയുടെ വെള്ളയിൽ ഏകദേശം 17 ഗ്രാം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ കലോറി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കഴിക്കാം.
മുട്ടയുടെ വെള്ളയിൽ ഉയർന്ന അളവിൽ പ്രോട്ടീനുണ്ട്. ഒരു മുട്ടയുടെ വെള്ളയിൽ ഏകദേശം 3.6 ഗ്രാം ആണുള്ളത്. അതിനാൽ ഇവ നല്ലതാണ്.
പേശികളുടെ ശക്തിക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും ആവശ്യമായ അമിനോ ആസിഡുകൾ ഇത് നൽകുന്നു.