7 APRIL 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
മുഖസൗന്ദര്യം അത് വളരെ പ്രധാനമാണ്. തെളിഞ്ഞ തിളക്കമുള്ള ചർമ്മം നിലനിർത്താൻ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും മറ്റ് ഘടകങ്ങളും ആവശ്യമാണ്.
സൗന്ദര്യ വർദ്ധനവിന് ആവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിൻ എ, ഡി, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടിയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ളയിൽ വെള്ളവും പ്രോട്ടീനുമുണ്ട്. മുട്ടയുടെ മഞ്ഞ വരണ്ട ചർമ്മത്തെ അകറ്റുന്നു. മുഖം സുന്ദരമാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ നോക്കാം.
രണ്ട് മുട്ടയുടെ മഞ്ഞയും തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കഴയുക. ആഴ്ചയിൽ 2-3 തവണ ഇങ്ങനെ ചെയ്യൂ.
രണ്ട് സ്പൂൺ മുട്ടയുടെ മഞ്ഞയും ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
രണ്ട് മുട്ടയുടെ വെള്ളയും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിക്കുക. ശേഷം ഇവ നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക.
20 മിനുറ്റ് വച്ച ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുക്ക. ആഴ്ച്ചയിൽ രണ്ട് മൂന്ന് തവണ ഈ ഫേസ് പാക്ക് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും തരത്തിൽ അലർജിയുള്ളവരാണെങ്കിൽ നിങ്ങൾ ഒരു പാച്ച് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം ഫേസ് പാക്ക് ഉപയോഗിക്കുക.