മഴയായാലും വെയിലായാലും നമ്മളെ അലട്ടുന്ന ഒരു പ്രശ്നമാണ് തൊണ്ടവേദന. ഇത് പല കാരണങ്ങൾ കൊണ്ടും വരാം. കാരണം എന്തായാലും വേദന അസഹനീയമായിരിക്കും. അതിനാൽ, തൊണ്ട വേദന അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം.

തൊണ്ടവേദന

Image Courtesy: Getty Images/PTI

ഇഞ്ചി ചേർത്ത കട്ടൻ ചായ കുടിക്കുന്നത് തൊണ്ട വേദന ശമിപ്പിക്കും. ഇഞ്ചിയുടെ ആയുർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ഇഞ്ചിയിട്ട കട്ടൻ 

നാരങ്ങാ നീര് ചേർത്ത കട്ടൻ ചായ കുടിക്കുന്നതും തൊണ്ട വേദന അകറ്റാൻ സഹായിക്കും.

ലൈം ടീ

തൊണ്ട വേദന മാറാൻ മികച്ചതാണ് ചുക്ക് കാപ്പി. തൊണ്ട വേദന ഉണ്ടാക്കുന്ന ബാക്റ്റീരിയകൾക്കെതിരെ ചുക്ക് പ്രവർത്തിക്കും.

ചുക്ക് കാപ്പി

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്‌പൂൺ ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കി, ഇളം ചൂടോടെ തൊണ്ടയിൽ ആവിപിടിക്കുക. ഇത് തൊണ്ടവേദന ശമിപ്പിക്കും.

മഞ്ഞൾപ്പൊടി 

കുരുമുളകിട്ട് ചൂടാക്കിയ വെള്ളം കുടിക്കുന്നതും തൊണ്ട വേദന അകറ്റാൻ മികച്ചതാണ്. 

കുരുമുളക്

ഇഞ്ചിവേര് വൃത്തിയായി കഴുകിയ ശേഷം പത്ത് മിനിറ്റോളം ചൂടുവെള്ളത്തിലിടുക. ഈ വെള്ളം കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കും. 

ഇഞ്ചിവേര്

NEXT: കിവി കഴിക്കാം വണ്ണം കുറയ്ക്കാം; അറിയാം ആരോഗ്യ ഗുണങ്ങൾ