04 MAY 2024
TV9 MALAYALAM
തുള്ളി മരുന്നായും കുത്തി വയ്പ്പായും വാക്സിൻ നാം എടുക്കാറുണ്ട്. വാഴപ്പഴം പോലെ കഴിക്കാവുന്ന വാകിസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
അത്തരത്തിൽ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിക്കുന്ന വാക്സിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഗവേഷകർ
ഭക്ഷ്യയോഗ്യമായ വാക്സിൻ എന്നാൽ ഒരു പ്രത്യേക രോഗത്തിനെതിരായ വാക്സിൻ ആയി പ്രവർത്തിക്കുന്ന വിറ്റാമിനുകൾ , പ്രോട്ടീനുകൾ അല്ലെങ്കിൽ മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ്
ഇത് കഴിക്കുന്നത് വഴി പ്രതിരോധ സംവിധാനം കൂടുതൽ ഊർജ്ജിതമാകുന്നു. ഇതിന് പരമ്പരാ ഗത വാക്സിനെ അപേക്ഷിച്ച് ചിലവും പാർശ്വ ഫലങ്ങളും കുറവാണ്
ഇതിനെപ്പറ്റിയുള്ള പഠനങ്ങളും മറ്റും ഇപ്പോഴും ശൈശവാവസ്ഥയിൽ ആയതിനാൽ ഏറെ കാലമെടുക്കും ഇതിന്റെ പാർശ്വഫലങ്ങൾ എന്തെന്ന് അറിയാൻ