വിമാനപകടത്തിൽ കൊല്ലപ്പെട്ട ലോകനേതാക്കൾ

20 MAY 2024

TV9 MALAYALAM

വിമാനപകടത്തിൽ കൊല്ലപ്പെട്ട ലോകനേതാക്കളുടെ പട്ടികയിൽ ഏറ്റവും അവസാനമായി ചേർക്കപ്പെട്ട പേരാണ് ഇബ്രാഹിം റഈസി. ഇന്നലെ മെയ് 19നാണ് റഈസി ഹെലികോപ്റ്റൻ അപകടത്തിൽ കൊല്ലപ്പെട്ടത്

ഇബ്രാഹിം റഈസി 

Pic Credit: Getty Images/PTI

ഈ വർഷം ഫെബ്രുവരിയലാണ് ചിലയൻ പ്രസിഡൻ്റായ സെബാസ്റ്റിൻ പിനേറ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുന്നത്

സെബാസ്റ്റ്യൻ പിനേറ

ഇന്ത്യൻ ആർമിയുടെ ചീഫ് ഡിഫൻസ് ഓഫീസറായ (സിഡിഎസ്) ബിപിൻ റാവത്ത് 2021 ഡിസംബറിൽ  ഊട്ടിയിൽ കൂനൂറിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുന്നത്. അപകടത്തിൽ റാവത്തിൻ്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു

സിഡിഎസ് ജനറൽ ബിപിൻ റാവത്ത്

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായ ഡോർജി ഖണ്ഡുവും 2011 ഏപ്രിലിൽ ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെടുന്നത്. ചൈന അതിർത്തിയിൽ ലുഗുതാങ്ങിലാണ് അപകടം സംഭവിച്ചത്

ഡോർജി ഖണ്ഡു

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയും ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെടുന്നത്. 2009 സെപ്റ്റംബറിൽ ആന്ധ്രയിലെ ചിറ്റൂരിൽ വെച്ചാണ് അപകടം സംഭവിക്കുന്നത്. 27 മണിക്കൂർ നീണ്ട തിരച്ചലിനൊടുവിലാണ് വൈഎസ്ആറിൻ്റെ മൃതശരീരം കണ്ടെത്തുന്നത്

വൈഎസ്ആർ

വിമാനപകടത്തിലാണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നത്. 1980ൽ ഡൽഹിയിലെ സഫ്ദർജങ് വിമാനത്താവളത്തിൽ നിന്നും പറന്ന ഗ്ലൈഡർ വിമാനം തകർന്നാണ് അപകടം സംഭവിച്ചത്.

സഞ്ജയ് ഗാന്ധി

Next: സിനിമ ലോകം നുണയാണ്; കങ്കണ റണാവത്ത്