അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്...  കാരണം ഇതാണ്. 

19  OCTOBER 2024

NEETHU VIJAYAN

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ അത്താഴം ഈ സമയത്ത് കഴിക്കണം.

അത്താഴം

Image Credit: Freepik

രാത്രി ഏഴിനും 7.30നും ഇടയിൽ അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

ശരീരഭാരം

നേരത്തെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ദഹനം മുതൽ  ഉറക്കം വരെ

നേരത്തെ അത്താഴം കഴിക്കുന്നത് ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

മെറ്റബോളിക്

 അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

കലോറി

ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ പ്രമേഹം ഉണ്ടാകാം.

ഇൻസുലിൻ

ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ഗ്ലൂക്കോസാക്കി മാറ്റുന്നതിലൂടെ ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കുന്നു.  

ഗ്ലൂക്കോസ്

Next: പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം