15 SEPTEMBER 2024
NEETHU VIJAYAN
വെണ്ണ കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പൊതുവെ പ്രഭാതഭക്ഷണത്തിലാണ് ഇവ കൂടുതലായി ഉപയോഗിക്കുക.
Pic Credit: Getty Images
വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ വെണ്ണ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ ഇവ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് വളരെയധികം ഗുണം ചെയ്യുന്നു.
പതിവായി ഭക്ഷണത്തിൽ വെണ്ണ ചേർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും
വിറ്റാമിൻ എ, ഇ, ഡി, കെ എന്നിവ ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യത്തിന് വെണ്ണ ഏറെ ഗുണം ചെയ്യുന്നു.
വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. മലബന്ധം തടയാനും നല്ലതാണ്.
ഇവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച ശക്തി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും ഗുണപരമാണ്
മുഖത്തെ കറുത്തപാടുകൾ മാറാനും വരണ്ട ചുണ്ടുകൾക്കും വിണ്ടുകീറിയ കാൽപ്പാദങ്ങൾക്കും വെണ്ണ തേച്ചുനോക്കാം
Next: വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കരുതേ... കാരണം ഇതാണ്