8 NOVEMBER 2024
ASWATHY BALACHANDRAN
പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ ആണ്.
Pic Credit: Freepik
ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം നല്ലതാണ്. എന്നാലും വാഴപ്പഴത്തെ ചുറ്റിപ്പറ്റി ചില മിത്തുകളും നിലനിൽക്കുന്നുണ്ട്.
വാഴപ്പഴം പനിയും ജലദോഷവും ഉണ്ടാക്കുമെന്നതാണ് ഇതിൽ പ്രധാനം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ധാരാളം പഴങ്ങൾ കഴിക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്.
പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകും. വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്.
നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ല.
Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക