മുലപ്പാൽ കുറവാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ

04  AUGUST 2024

NEETHU VIJAYAN

 മുലയൂട്ടുന്ന അമ്മമാർ എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

ഭക്ഷണങ്ങൾ

Pic Credit: INSTAGRAM

ഇലക്കറികളിൽ കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

Pic Credit: FREEPIK

ഈ ഇലക്കറികൾ പതിവായി കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

പതിവായി

Pic Credit: FREEPIK

മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് അവാക്കാഡോ. മുലപ്പാൽ വർദ്ധിപ്പിക്കാൻ അവാക്കാഡോ നല്ലതാണ്.

അവാക്കാഡോ

Pic Credit: FREEPIK

പനീർ, ചീസ് , തെെര് , പാൽ എന്നിവ മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

പാൽ

Pic Credit: FREEPIK

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ നല്ലൊരു മാർ​ഗമാണ്. ഈസ്ട്രജൻ പോലുള്ള സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

ഉലുവ

Pic Credit: FREEPIK

പെരുംജീരകവും മുലപ്പാൽ വർധിക്കാൻ സഹായകമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

പെരുംജീരകം

Pic Credit: FREEPIK

ഓട്‌സിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുലയൂട്ടുന്ന അമ്മമാർക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്.  

ഓട്‌സ്

Pic Credit: FREEPIK

Next: ഷൂവിൽ ദുർഗന്ധം മാറുന്നില്ലേ? പരിഹരിക്കാം ഈസിയായി