02 December 2024
SHIJI MK
Unsplash Images
ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി രാവിലെ വെറും വയറ്റില്‍ എന്തെല്ലാം കഴിക്കാമെന്ന് നോക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ വിത്ത് കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാം. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
വെറും വയറ്റിൽ മഞ്ഞൾ പാൽ കുടിക്കാം. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാരുകൾ അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സ് വെറും വയറ്റിൽ കഴിക്കുന്നത് കൊളട്രോൾ കുറയ്ക്കാൻ നല്ലതാണ്.
സൂര്യകാന്തി വിത്തിൽ വിറ്റാമിൻ ഇ, സെലീനിയം അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
കുതിർത്ത ഉണക്ക മുന്തിരി വെറും വയറ്റിൽ കഴിക്കുന്നതും നല്ലതാണ്.
നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട് അതിനാൽ ഇവയും കൊളസ്ട്രോളിനെ ചെറുക്കും.
നിങ്ങള്‍ക്ക് ബിപി കൂടുതലാണോ? കാപ്പി കുടിക്കരുത്