കരളിൻ്റെ  ആരോഗ്യത്തിന് കഴിക്കാം  ഈ ഭക്ഷണങ്ങൾ.

21  DECEMBER 2024

NEETHU VIJAYAN

കരളിൻ്റെ ആരോഗ്യത്തിന് ധാന്യങ്ങൾ വളരെ നല്ലതാണ്. കൂടാതെ ഉയർന്ന നാരുകളുള്ള ധാന്യങ്ങൾ കരളിൻ്റെ വീക്കം കുറയ്ക്കാനും സഹായിക്കും.

ധാന്യങ്ങൾ

Image Credit: Freepik

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ ബെറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നു.

ബെറി

ഒമേഗ -3 ഫാറ്റി ആസിഡുകളും ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും കൊണ്ട് സമ്പന്നമായ ഫാറ്റി ഫിഷ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും.

മത്സ്യം

ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ പോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, കരളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കും.

ഇലക്കറികൾ

ആപ്പിളിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ ടോക്‌സിൻ ലോഡ് നന്നായി നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആപ്പിൾ

മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ കൊഴുപ്പ് ‌ഫാറ്റി ലിവർ രോഗം തടയാനോ നിയന്ത്രിക്കാനോ സഹായിക്കും.

മുട്ട

തക്കാളിയിലെ സൾഫർ കരളിനെ സിറോസിസിൽ നിന്ന് സംരക്ഷിക്കും. കൂടാതെ കരളിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.

തക്കാളി

Next  പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ