സ്ട്രെസ്  കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ. 

5  JANUARY 2025

NEETHU VIJAYAN

വിറ്റാമിൻ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, ഫോളേറ്റ്, നാരുകൾ തുടങ്ങി പല പോഷകങ്ങളും സൂര്യകാന്തി വിത്തിൽ അടങ്ങിയിട്ടുണ്ട്.  

സൂര്യകാന്തി വിത്ത്

Image Credit: Freepik

മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

എല്ലുകൾക്ക്

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഇവയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പ്രമേഹം

ആരോഗ്യകരമായ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

സെറോടോണിൻ ഉൽപ്പാദനം വർധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സ്ട്രെസിനെ നിയന്ത്രിക്കാനും സൂര്യകാന്തി വിത്തുകൾ നല്ലതാണ്.

സ്ട്രെസ്

പ്രോട്ടീനും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഏറെ സഹായിക്കും.

വണ്ണം കുറയ്ക്കാൻ

ആരോഗ്യകരമായ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഈ വിത്തുകൾ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

ചർമ്മം

Next  പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ