6 OCTOBER 2024
NEETHU VIJAYAN
സവാള, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം മുള വരുന്ന പച്ചക്കറികളാണ്. ഇതിൽ പച്ച നിറമുള്ള/ മുള വന്ന ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതല്ല.
Pic Credit: Getty Images
പൊതുവെ രോഗപ്രതിരോധശേഷി, സെല്ലുകളുടെ വളർച്ച, എന്നിവയ്ക്ക് വേണ്ട വിറ്റാമിൻ സി, ബി6, ഫോളേറ്റ് എന്നിവ ഉള്ളിയിലുണ്ട്.
മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടും.
വൈറ്റമിൻ സി സമ്പുഷ്ടമാണ് മുള വന്ന സവാളയെന്ന് തന്നെ പറയാം. ഇതിനാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇത്.
മുള വന്ന സവാളയിൽ നാരുകളേറെയുണ്ട്. ഇതിനാൽ ദഹനാരോഗ്യത്തിന് ഇതേറെ ഗുണകരവുമാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്ക് ഇതേറെ ഗുണകരമാണ്. പ്രത്യേകിച്ചും സവാള കഴിച്ചാൽ. വയറിന് അസ്വസ്ഥതയുള്ളവർക്ക് ഇവ നല്ലതാണ്.
മുള വന്ന സവാള കാൽസ്യം, ഫോസ്ഫറസ് സമ്പുഷ്ടമാണ്. ഇതിനാൽ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ഇതേറെ മികച്ചതുമാണ്
ഇവയിലെ വൈറ്റമിൻ എ, അയേൺ, വൈറ്റമിൻ ഡി, സിങ്ക്, വൈറ്റമിൻ ബി, പൊട്ടാസ്യം എന്നിവയെല്ലാം തന്നെ ശരീരത്തിലെ അവയവങ്ങളെ സഹായിക്കും
Next:തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ഗുണങ്ങൾ അറിയാം.